കൂ​ട​ര​ഞ്ഞി ഹെ​ൽ​ത്ത് സെ​ന്‍റ​റിന് ഇ​ൻ​വെ​ർ​ട്ട​ർ ന​ൽ​കി
Saturday, August 1, 2020 11:27 PM IST
കൂ​ട​ര​ഞ്ഞി: മൗ​ണ്ട് ഹീ​റോ​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കൂ​ട​ര​ഞ്ഞി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് ഇ​ൻ​വെ​ർ​ട്ട​ർ ന​ൽ​കി. ഗ്രേ​സ് ഇലക്‌ട്രോണി​ക്സ് കൂ​ട​ര​ഞ്ഞി​യും യു​നൈ​റ്റ​ഡ് ട്രെ​ഡേ​ഴ്സ് എ​ക്സൈ​ഡ് ബാ​റ്റ​റി അ​രീ​ക്കോ​ടും ചേ​ർ​ന്നാ​ണ് ഇ​ൻ​വെ​ർ​ട്ട​ർ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി ക​ട്ട​ക്ക​യം കൂ​ട​ര​ഞ്ഞി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​ർ​ജി​ന് ഇ​ൻ​വെ​ർ​ട്ട​ർ കൈ​മാ​റി.

മൗ​ണ്ട് ഹീ​റോ​സ് അ​ഡ്മി​ൻ​മാ​രാ​യ ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, അ​നീ​ഷ് പു​ത്ത​ൻ​പു​ര, സാ​ബു ക​രോ​ട്ടെ​യി​ൽ, ജി​ജി മ​ച്ചു​കു​ഴി​യി​ൽ, ആ​ന്‍റോ സെ​ബാ​സ്റ്റി​ൻ, വി​പി​ൻ തോ​മ​സ്, ഇ.​ജെ. ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.