ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ല്‍ ഐ​സി​യു ആ​ന്‍ഡ് സ്‌​ട്രോ​ക്ക് യൂ​ണി​റ്റ് സ​ജ്ജ​മാ​യി
Saturday, August 1, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ ഐ​സി​യു​വി​ന്‍റെ​യും സ്ട്രോ​ക്ക് യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വഹി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​വി​ഡ് ബാ​ധി​ത​രാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കി അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​വു​ന്ന രീ​തി​യി​ലു​ള്ള കോ​വി​ഡ് സ്‌​പെ​ഷ്യ​ല്‍ ഹോ​സ്പി​റ്റ​ലാ​യാ​ണ് ഈ ​ഐ​സി​യു പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് 22 ബെ​ഡു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ മെ​ഡി​ക്ക​ല്‍ ഐ​സി‌​യു​വും സ്ട്രോ​ക്ക് യൂ​ണി​റ്റും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ച​ട​ങ്ങി​ന്‍റെ മു​ഖ്യ സാ​ന്നി​ധ്യ​മാ​യി. 46 ല​ക്ഷം രൂ​പ​യു​ടെ സി​വി​ല്‍ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്.
ഇ​തി​നു പു​റ​മെ 13 ല​ക്ഷം രൂ​പ​യു​ടെ സെ​ന്‍​ട്ര​ലൈ​സ്ഡ് മെ​ഡി​ക്ക​ല്‍ ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സി​സ്റ്റം, 36 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഐ​സി​യു കോ​ട്ട്, മ​ള്‍​ട്ടി പാ​ര മോ​ണി​റ്റ​ര്‍, മൊ​ബൈ​ല്‍ എ​ക്സ്‌​റെ, ഇ​ന്‍​ഫ്യൂ​ഷ​ന്‍ പ​മ്പ്, എ​ബി​ജി മെ​ഷീ​ന്‍, നോ​ണ്‍ ഇ​ന്‍​വേ​സീ​വ് വെ​ന്‍റി​ലേ​റ്റ​ര്‍, വെ​ന്‍റി​ലേ​റ്റ​ഴ്സ്, ഡി​ഫി​ബ്രി​ലേ​റ്റ​ര്‍, ഇ ​സി ജി ​മെ​ഷീ​ന്‍ തു​ട​ങ്ങി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യോ​ടു കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യോ​ടു കൂ​ടി​യ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി എ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ​ത്. വി​ശാ​ല​മാ​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തോ​ടൊ​പ്പം ന​ഴ്സിം​ഗ് സ്റ്റേ​ഷ​ന്‍, വ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍, ന​വീ​ക​രി​ച്ച ശു​ചി​മു​റി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എം.​കെ. രാ​ഘ​വ​ന്‍ എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​എ. ന​വീ​ന്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മ്മ​ര്‍ ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.