ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നും എ​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം: മന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Saturday, August 1, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: അ​ഞ്ചാം തീ​യ​തി മു​ത​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ശേ​ഷം മ​ത്സ്യ​ബ​ന്ധ​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ജി​ല്ല​‌യ്ക്ക് പു​റ​ത്തു നി​ന്നും എ​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ലെ വി​സി​റ്റേ​ര്‍​സ് ര​ജി​സ്റ്റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പാ​സ് എ​ടു​ക്ക​ണ​മെ​ന്ന് മന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കും. പാ​സി​ല്ലാ​തെ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​സ്റ്റ​ല്‍ പോ​ലീ​സ്, ഫി​ഷ​റീ​സ് ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. സ​മ്പ​ര്‍​ക്ക രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളും കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ലെ വി​സി​റ്റേ​ര്‍​സ് ര​ജി​സ്റ്റ​റി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

മാ​ളു​ക​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, ഹാ​ളു​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശം ന​ല്‍​കും. ജി​ല്ല​യി​ലെ ആ​ള്‍​ക്കൂ​ട്ട മേ​ഖ​ല​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 118 സ്‌​ക്വാ​ഡു​ക​ളും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10 ക്വി​ക്ക് റെ​സ്പോ​ണ്‍​സ് ടീ​മും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സ്വ​കാ​ര്യ ലാ​ബു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ദ്ധി​പ്പി​ക്കും. ഇ​തി​നാ​യി ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബീ​ച്ച് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​പി യൂ​ണി​റ്റു​ക​ള്‍ കാ​ര​പ്പ​റ​മ്പി​ലെ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​ത്യേ​ക ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ബീ​ച്ചാ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും.

കോ​വി​ഡ് സ​ര്‍​വീ​സി​നാ​യി 370 ആ​ബു​ല​ന്‍​സ് ഡ്രൈ​വ​ർ​മാ​ർ സ്വ​യം സ​ന്ന​ദ്ധ​രാ​യി പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് വേ​ണ്ട പ​രി​ശീ​ല​നം ന​ല്‍​കും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ക്ല​സ്റ്റ​റു​ക​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ചാ​ത്ത​മം​ഗ​ലം നീ​ലി​റ്റ് കാ​മ്പ​സി​ല്‍ പ്ര​ത്യേ​ക എ​ഫ്എ​ല്‍​ടി​സി സ​ജ്ജ​മാ​ക്കും. ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ര്‍​ജ്ജ് റൂ​റ​ല്‍ എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സ്, സ​ബ് ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഇ. ​അ​നി​ത കു​മാ​രി, സി. ​ബി​ജു, ടി. ​ജ​നി​ല്‍​കു​മാ​ര്‍ ഡി​എം​ഒ ഡോ ​വി. ജ​യ​ശ്രീ, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.