സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​വും പ​രി​ശീ​ല​ന​ ക്ലാ​സും സംഘടിപ്പിച്ചു
Monday, August 3, 2020 10:53 PM IST
കു​റ്റ്യാ​ടി: പ​തി​നാ​റാം വാ​ർ​ഡ് കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​വും പ​രി​ശീ​ല​ന​ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. 15 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കാ​യ​ക്കൊ​ടി പി​എ​ച്ച്സി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളും വീ​ട്ടി​ൽ എ​ത്തി​ക്ക​ൽ, ക്വാ​റ​ന്‍റെ​യി​ൻ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്ക​ൽ,കി​റ്റ് വി​ത​ര​ണം​ രോ​ഗി​ക​ളെ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

ക​ര്‍​ഷ​ക​ര്‍​ക്ക് നാ​ളെ കൃ​ഷി​മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കാം

കോ​ഴി​ക്കോ​ട്: ‘കൃ​ഷി​മ​ന്ത്രി വി​ളി​പ്പു​റ​ത്ത്' എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ നാ​ളെ വൈ​കി​ട്ട് മൂ​ന്ന് മു​ത​ല്‍ ക​ര്‍​ഷ​ക​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കും. പ​രി​പാ​ടി കാ​ര്‍​ഷി​ക വി​വ​ര സ​ങ്കേ​ത​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യും. ക​ര്‍​ഷ​ക​ര്‍​ക്ക് 1800-425-1661 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​റി​ല്‍ വി​ളി​ച്ചോ 9447051661 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​രി​ല്‍ സ​ന്ദേ​ശ​മ​യ​ച്ചോ മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം നേ​ടാം.