പു​തു​പ്പാ​ടി കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ടി​വി​ ന​ല്‍​കി
Monday, August 3, 2020 10:55 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൈ​ത​പ്പൊ​യി​ല്‍ ലി​സാ കോ​ള​ജി​ല്‍ തു​ട​ങ്ങി​യ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് ക​ര്‍​ഷ​ക സം​ഘം താ​മ​ര​ശേ​രി ഏ​രി​യാ ക​മ്മി​റ്റി ആ​റ് ടി​വി​ക​ള്‍ ന​ല്‍​കി. ഏ​രി​യാ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ജോ​ണ്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​നി​ല്‍​കു​മാ​റി​ന് കൈ​മാ​റി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ്, ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ഇ. ജ​ലീ​ല്‍, ഡോ. ​സ​ഹ​ദേ​വ​ന്‍, ക​ര്‍​ഷ​ക സം​ഘം ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ. ​ശ​ശീ​ന്ദ്ര​ന്‍, ലി​സ​കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി പു​ള്ളോ​ലി​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.