ഉ​ദ്ഘാ​ട​ന ഫ​ല​കം ത​ക​ർ​ത്ത നി​ല​യി​ൽ
Monday, August 3, 2020 10:55 PM IST
ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ചെ​മ്പ​നോ​ട വാ​ർ​ഡ് ര​ണ്ടി​ലെ അ​മ്യാം​മ​ണ്ണ് - ക​ല്യാ​ണ​ക്ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന ഫ​ല​കം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തു. മെം​ബ​ർ സെ​മി​ലി സു​നി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ലൂ​യി​സ് ആ​ന്‍റ​ണി, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ട് തൊ​ട്ടി​യി​ൽ, ഷൈ​മോ​ൻ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.

ലാ​ബ് ടെ​ക്നീ​ഷൻ ഒഴിവ്

ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു ഒ​രു ലാ​ബ് ടെ​ക്നീ​ഷ്യ​നെ എ​ച്ച്എം​സി നി​യ​മി​ക്കു​ന്നു. താ​ത്പര്യ​മു​ള്ള​വ​ർ [email protected] എ​ന്ന id യി​ലേ​ക്കു അ​പേ​ക്ഷ 6-8-2020 വൈ​കി​ട്ടു അ​ഞ്ച് മ​ണി​ക്കു മു​മ്പാ​യി ഫോ​ൺ ന​മ്പ​ർ സ​ഹി​തം ന​ൽ​ക​ണം.