കോ​വി​ഡ് പ്ര​തി​രോ​ധം: എട്ട് അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്ക് ചു​മ​ത​ല
Tuesday, August 4, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: സ​മ്പ​ര്‍​ക്ക​വ്യാ​പ​ന ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ല്‍ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ 16 സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും ചു​മ​ത​ല എട്ട് അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി. ഡി​സി​പി സു​ജി​ത്ത്ദാ​സ് കോ​വി​ഡ് പ്ര​തി​രോ​ധത്തിന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. ​സ്‌​റ്റേ​ഷ​നു​ക​ള്‍​ക്ക് കീ​ഴി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ളു​ണ്ടെ​ങ്കി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍ സ്വീ​ക​രി​ക്കും. സോ​ണു​ക​ളി​ല്‍ സ്ഥി​രം പി​ക്ക​റ്റ് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​വി​ടെ നി​ന്ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ആ​ളു​ക​ളെ ക​ട​ത്തി​ര​വി​ടി​ല്ല. ഇ​തി​നു പു​റ​മേ സി​റ്റി​യി​ല്‍ 32 ജ​ന​മൈ​ത്രി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണു​ക​ളി​ല്‍ സേ​വ​ന​ത്തി​നാ​യു​ണ്ടാ​വും. സി​റ്റി​യി​ല്‍ 20 ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​ര്‍ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പ്ര​ത്യേ​കം പ​ട്രോ​ളിം​ഗ് ന​ട​ത്തും.
അ​ത​ത് സ്ഥ​ല​ത്തെ സ്‌​റ്റേ​ഷ​ന്‍ മൊ​ബൈ​ല്‍ യൂ​ണി​റ്റും സോ​ണു​ക​ളി​ല്‍ പ്ര​ത്യേ​കം നി​രീ​ക്ഷ​ണം ന​ട​ത്തും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​ത് സം​ബ​ന്ധി​ച്ചും ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണിൽ ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ചും അ​നൗ​ണ്‍​സ്‌​മെന്‍റ് ന​ട​ത്തും.
അ​നാ​വ​ശ്യ​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഡി​സി​പി നി​ര്‍​ദേ​ശം ന​ല്‍​കി. ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണു​ക​ളു​ടെ പൂ​ര്‍​ണ​ചു​മ​ത​ല പോ​ലീ​സി​നാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. നി​ല​വി​ല്‍ ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​ലും പോ​ലീ​സ് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. വാ​ര്‍​ഡി​ല്‍ ഏ​തെ​ങ്കി​ലും വ്യ​ക്തി​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ അ​വ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യാ​ല്‍ ആ ​വാ​ര്‍​ഡ് മു​ഴു​വ​ന്‍ ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​നി ഇ​പ്ര​കാ​രം വാ​ര്‍​ഡ് മു​ഴു​വ​ന്‍ ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​ല്ല. പ​ക​രം പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​ടെ പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ട് താ​മ​സി​ക്കു​ന്ന സ്ഥ​ലം മാ​ത്രം ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റും. പോ​സി​റ്റീ​വാ​യ ആ​ളു​ടെ പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍ അ​ത​ത് സ്ഥ​ല​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ​മാ​ര്‍ ക​ണ്ടെ​ത്ത​ണം. തു​ട​ര്‍​ന്ന് ഈ ​സ്ഥ​ലം പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തും. ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​ക​ള്‍ നി​രോ​ധി​ക്കും. ഇ​വി​ടെ​യു​ള്ള​വ​ര്‍​ക്ക് പു​റ​ത്തേ​ക്കു​പോ​വാ​നും അ​നു​മ​തി ന​ല്‍​കി​ല്ല. പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും വ​രെ ഈ ​ന​ട​പ​ടി തു​ട​രും. അ​തേ​സ​മ​യം ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ങ്കി​ല്‍ ആ ​വാ​ര്‍​ഡ് പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കും. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ കു​റ്റി​ച്ചി​റ, മു​ഖ​ദാ​ര്‍, പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, കു​ന്ദ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ പോ​സി​റ്റീ​വാ​യ രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ട്. അ​തി​നാ​ല്‍ ഈ​മേ​ഖ​ല പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.