പു​തു​പ്പാ​ടി​യി​ല്‍ 98 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു
Tuesday, August 4, 2020 11:14 PM IST
താ​മ​ര​ശേ​രി: സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് 98 പേ​രു​ടെ സ്ര​വ​സാ​ന്പി​ളു​ക​ള്‍ ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്ടാ​ക്ടു​ക​ളു​ള്ള​വ​രു​ടെ​യും ഡ്രൈ​വ​ര്‍​മാ​രുടെയും എ​ന്നി​വ​രു​ടെ സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. സാ​മൂ​ഹ്യ​വ്യാ​പ​ന​മു​ണ്ടോ​യെ​ന്ന​റി​യു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ പു​തു​പ്പാ​ടി​യി​ല്‍ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 35 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

താ​മ​ര​ശേ​രി: ചു​ങ്കം മു​ട്ടു​ക​ട​വി​ല്‍ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് താ​മ​ര​ശേ​രി മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ആ​ട്ടി​ന്‍​കു​ട്ടി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ച​ത്ത സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ (പ്ലാ​നിം​ഗ്) ഡോ. ​എ​സ്.​എം. സാ​ബു ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. മ​ധു​വി​ന് ചൊ​വ്വാ​ഴ്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ ആ​ട്ടി​ന്‍​കു​ട്ടി ചി​കി​ത്സ വൈ​കി ച​ത്ത​തി​ല്‍ താ​മ​ര​ശേ​രി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ സ​സ്പെ​ന്‍​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.