ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ വൃത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, August 4, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യം അ​ടി​യ​ന്തര​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജൈ​വ മാ​ലി​ന്യ​ങ്ങ​ളെ ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച് ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ജൈ​വ മാ​ലി​ന്യം പ്ര​ത്യേ​കം ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ രൂ​പീ​ക​രി​ച്ച ഹ​രി​ത​ക​ർ​മ്മ സേ​ന​യ്ക്ക് ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ന​ക​ത്തെ സെ​പ്റ്റി​ക് ടാ​ങ്കി​ലെ വി​ള്ള​ൽ അ​ട​യ്ക്ക​ണം.
ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി കൊ​തു​ക് നി​ർ​മാ​ർ​ജ​നം ഉ​റ​പ്പാ​ക്ക​ണം. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് മ​രു​ന്ന് ത​ളി​ച്ച് ഫോ​ഗിം​ഗ് ന​ട​ത്ത​ണം. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ നാ​യ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ എ​ബി​സി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ന്ധ്യം​ക​ര​ണം ന​ട​ത്ത​ണം.
കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റു​മാ​യി ആ​ലോ​ചി​ച്ച് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. പ​രി​സ​ര​ത്തെ ശു​ചി​മു​റി​ക​ളു​ടെ ദൈ​നം​ദി​ന പ​രി​പാ​ല​നം ന​ട​ത്തു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ ക​ള​ക്ട​ർ​ക്കും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഫ്രാ​ൻ​സി​സ് കാ​രാ​പ്പ​റ​മ്പ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.