കൂ​ട​ര​ഞ്ഞി​ക്ക് ആ​ശ്വാ​സ ദി​നം: മു​ഴു​വ​ൻ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ്
Tuesday, August 4, 2020 11:16 PM IST
കൂ​ട​ര​ഞ്ഞി; കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട കൂ​ട​ര​ഞ്ഞി​ക്ക് ആ​ശ്വ​സ ദി​നം. ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം സ്ഥീ​രി​ക​രി​ച്ച പൂ​വാ​റ​ൻ​തോ​ട് സ്വ​ദേ​ശി, സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച സ്വ​കാ​ര്യ ഡെ​ന്‍റ​ൽ ക്ലി​നി​ക്ക് ജീ​വ​ന​ക്കാ​രി എ​ന്നി​വ​രു​മാ​യും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക സ​ഞ്ച​രി​ച്ച ബ​സി​ൽ യാ​ത്ര ചെ​യ്ത​വ​രും ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധ​യ​രാ​യ നൂ​റോ​ളം ആ​ളു​ക​ളു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. കൂ​ട​ര​ഞ്ഞി ഫാ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​വ​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്ക് കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​പ്രി​യ​യു​ടെ നേ​തൃ​ത്വത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ പ​ാരാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.