പോ​ലീ​സ് ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്ന് എ​കെ​സി​സി
Wednesday, August 5, 2020 10:59 PM IST
കൂ​രാ​ച്ചു​ണ്ട്: ചാ​യ്യോ​ത്ത് ഇ​ട​വ​ക അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന വൈ​ദീ​ക​നെ വി​ളി​ച്ചി​റ​ക്കി​യ പോ​ലീ​സി​ന്‍റെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് എ​കെ​സി​സി.​കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മ​ിറ്റി​യു​ടെ ഓ​ൺ​ലെെൻ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​കൂ​ടം കൃ​സ്ത്യ​ൻ സ​മു​ദാ​യ​ത്തോ​ടു കൂ​ട്ടു​ന്ന ശ​ത്രു​താ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, ആ​സൂ​ത്രി​ത​മാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.​രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ബ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി സ​ണ്ണി പാ​ര​ഡൈ​സ്, തോ​മാ​ച്ച​ൻ നെ​ടി​യ​പാ​ലാ​യി​ൽ, ത്രേ​സ്യാ​മ്മ പു​ലി​ക്കോ​ട്ട്, ലീ​ലാ​മ്മ പൂ​ത്തേ​ട്ട്പ​ട​വി​ൽ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.