കോ​വി​ഡ് പ​രി​ശോ​ധന ഒ​രു ല​ക്ഷം ക​വി​ഞ്ഞു
Wednesday, August 12, 2020 11:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ​രി​ശോ​ധി​ച്ച സ്ര​വ സാം​പി​ളു​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. ഇ​ന്ന​ലെ മാ​ത്രം 3884 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​കെ 101184 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 95266 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 92701 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാം​പി​ളു​ക​ളി​ല്‍ 5918 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. പു​തു​താ​യി വ​ന്ന 235 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3230 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 613 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 2577 പേ​ര്‍ വീ​ടു​ക​ളി​ലും, 40പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 26 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 28575 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
പു​തു​താ​യി വ​ന്ന 433 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 14578 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 81500 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 104 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 1067 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ല്‍ 287 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, 161 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 132 പേ​ര്‍ എ​ന്‍​ഐ​ടി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും, 118 പേ​ര്‍ ഫ​റോ​ക്ക് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും, 140 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും, 95 പേ​ര്‍ മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ്എ​ല്‍​ടി​സി​യി​ലും, 116 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ല്‍​ടി​സി​യി​ലും, 18 പേ​ര്‍ എ​ന്‍​ഐ​ടി - നൈ​ലി​റ്റ് എ​ഫ്എ​ല്‍​ടി​സി ആ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 90 പേ​ര്‍ ഡി​സ്ചാ​ര്‍​ജ് ആ​യി.