ജ​ല​ജീ​വ​ൻ മി​ഷ​ൻ: തി​രു​വ​മ്പാ​ടിയിൽ 77.7 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​ന്തി​മ രൂ​പ​മാ​യി
Thursday, August 13, 2020 11:41 PM IST
തി​രു​വ​ന്പാ​ടി: ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ൾ​ക്ക് ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ആ​ലോ​ച​ന യോ​ഗം ചേ​ർ​ന്നു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. 2021 മാ​ർ​ച്ച് അ​വ​സാ​ന​മാ​കു​മ്പോ​ഴേ​ക്കും നി​ല​വി​ലു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 50 വീ​ത​വും കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 80 വീ​ത​വു​മ​ട​ക്കം ആ​കെ 260 ക​ണ​ക്ഷ​നു​ക​ൾ പു​തി​യ​താ​യി ന​ൽ​കും. ഇ​തി​ന് 77.7 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​ന്തി​മ രൂ​പ​മാ​യി. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​തി​നാ​ൽ നേ​ര​ത്തെ വി​ഭാ​വ​നം ചെ​യ്തി​രു​ന്ന മെ​ഗാ കു​ടി​വെ​ള്ള പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ളോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
കൂ​ളി​മാ​ട് പ്ലാ​ന്‍റി​ൽ നി​ന്നും ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം പ​മ്പ് ചെ​യ്ത് കാ​ര​ശേ​രി എ​ള്ള​ങ്ങ​ൽ മ​ല​യി​ൽ 44 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മി​ച്ച് കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൂ​ട​ര​ഞ്ഞി​യി​ലെ താ​ഴെ കൂ​ട​ര​ഞ്ഞി പ്ര​ദേ​ശ​ത്തും ശു​ദ്ധ​ജ​ലം ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ആ​യി പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ന​ൽ​കും. ന​ഗ​ര​സ​ഭ​ക​ൾ നി​ല​വി​ൽ ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ൽ ഭാ​വി​യി​ൽ ല​ഭി​ക്കു​ന്ന അ​ർ​ബ​ൻ സ്കീ​മു​ക​ളെ ക​ണ​ക്കാ​ക്കി മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​ഭ​ര​ണ ശേ​ഷി​യോ​ടെ​യാ​ണ് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ തൊ​ണ്ടി​മ്മ​ൽ, മ​ര​ക്കാ​ട്ടു​പു​റം പ്ര​ദേ​ശ​ങ്ങ​ളും ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടു​ക​ളി​ൽ ശു​ദ്ധ ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്കും. സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ണം മു​ൻ​കൂ​റാ​യി ന​ൽ​കു​ന്ന​തി​നും ന​ൽ​കു​ന്ന പ​ണം പ​ദ്ധ​തി​ക​ൾ​ക്കു​ള്ള പ​ഞ്ചാ​യ​ത്ത് വി​ഹി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.