രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് സു​ഗ​ന്ധ​വി​ള​ക​ൾ; കോ​വി​ഡ് കാ​ല​ത്തും സു​ഗ​ന്ധ​വി​ള​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ വ​ൻ വ​ർ​ധ​ന
Thursday, September 17, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: സു​ഗ​ന്ധ​വി​ള​ക​ളു​ടെ ക​യ​റ്റു​മ​തി ലോ​ക്ക്ഡൗ​ൺ കോ​വി​ഡ് കാ​ല​ത്തും കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് ഗ​വേ​ഷ​ണ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. കെ. ​കൃ​ഷ്ണ​കു​മാ​ർ. സു​ഗ​ന്ധ​വി​ള​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ 2015- 16 കാ​ല​ഘ​ട്ട​ത്തേ​ക്കാ​ൾ 56.7 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ഗ​ന്ധ​വി​ള​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഗ​വേ​ഷ​ണ​ത്തി​നു​ള്ള പ​ങ്കും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ഴി​ക്കോ​ട് ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഒ​ൻ​പ​താം ഗ​വേ​ഷ​ണ ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ ആ​ദ്യ ഓൺലൈൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വി​ദ​ഗ്ധ​ർ ദ്വി​ദി​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ഗ​ന്ധ​വി​ള​ക​ൾ​ക്കു ആ​രോ​ഗ്യ​വും പ്ര​തി​രോ​ധ​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ങ്കും യോ​ഗം ച​ർ​ച്ച ചെ​യ്തു.

സു​ഗ​ന്ധ​വി​ള​ക​ൾ​ക്കു ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ലു​ള്ള പ​ങ്കി​നെ കു​റി​ച്ച് ലോ​കം മു​ഴു​വ​ൻ ച​ർ​ച്ച ചെ​യ്യു​ക​യാ​ണെ​ന്ന് ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. സ​ന്തോ​ഷ് ജെ. ​ഈ​പ്പ​ൻ പ​റ​ഞ്ഞു. വി​പ​ണി​യു​മാ​യി തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മാ​ത്ര​മേ ഗ​വേ​ഷ​ണ​ത്തി​ന് ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​ൻ സാ​ധി​ക്കൂ എ​ന്ന് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡോ.​യു. സി. ​ശ്രീ​വാ​സ്ത​വ ചൂ​ണ്ടി​ക്കാ​ട്ടി. മി​ക​ച്ച​രീ​തി​യി​ൽ വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തി​ന്‍റെ​യും അ​തി​ന​നു​സൃ​ത​മാ​യി ഗ​വേ​ഷ​ണ രം​ഗ​ത്തെ ചി​ട്ട​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത അ​വ​ലോ​ക​ന​യോ​ഗം ച​ർ​ച്ച ചെ​യ്തു.

യോ​ഗ​ത്തി​ൽ ’റി​സ​ർ​ച്ച് ഹൈ ​ലൈ​റ്റ്സ് 2019 ’ ന്‍റെ പ്ര​കാ​ശ​നം സ​മി​തി ചെ​യ​ർ​മാ​ൻ ഡോ: ​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഡോ.​വി​ക്ര​മാ​ദി​ത്യ പാ​ണ്ഡെ (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഐ ​സി എ ​ആ​ർ , സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​വി സി ​മാ​ത്തൂ​ർ, ഡോ. ​ജി​തേ​ന്ദ്ര കു​മാ​ർ, ഡോ. ​വി. ജി. ​മാ​ല​തി, ഡോ. ​എ​ച്ച്. ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ചു ടി. ​പി. ജ​യ​ച​ന്ദ്ര​ൻ, ന​ഞ്ചു​ണ്ട ബോ​ജ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.