ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്: നി​ക്ഷേ​പ​ക​ര്‍ മു​ങ്ങി
Thursday, September 17, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി 30 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ നി​ക്ഷേ​പ​ക​ര്‍ മു​ങ്ങി. മൂ​ന്നു​പേ​രാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം അ​രീ​ക്കോ​ട്, താ​മ​ര​ശേ​രി, എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ ) പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​നാ​യി ഡി​ആ​ര്‍​ഐ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. കേ​സി​ല്‍ ജാ​മ്യം അ​നു​വ​ദി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്നു പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും . ഇ​വ​രി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഡി​ആ​ര്‍​ഐ​യ്ക്ക് ശേ​ഖ​രി​ക്കാ​നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി അ​നു​മ​തി​യോ​ടെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദോ​ഹ​യി​ല്‍ നി​ന്നെ​ത്തി​ച്ച സ്വ​ര്‍​ണം ജീ​വ​ന​ക്കാ​ര്‍ പ്ര​ധാ​ന പ്ര​തി​ക​ളാ​യ മു​ക്കം സ്വ​ദേ​ശി പി. ​നി​സാ​ര്‍, ഫ​സ​ലു​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ഡി​ആ​ര്‍​ഐ ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വു​മാ​യി പു​റ​ത്തി​റ​ങ്ങി നി​സാ​റും ഫ​സ​ലു​റ​ഹ്‌​മാ​നും ചേ​ര്‍​ന്ന് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​നും ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കൊ​ണ്ടോ​ട്ടി പോ​ലീ​സും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ടി​ച്ചി​ട്ട ശേ​ഷം ഫ​സ​ലു​റ​ഹ്‌​മാ​ന്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​യാ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സും ഡി​ആ​ര്‍​ഐ​യും ന​ട​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം നി​സാ​ര്‍ പി​ടി​യി​ലാ​വു​ക​യും ചെ​യ്തു. നി​സാ​റി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് നി​ക്ഷേ​പ​ക​രെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. നി​സാ​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.