യു​വാ​വ് ഒ​ഴു​ക്കി​ൽ പെ​ട്ട് മ​രി​ച്ചു
Sunday, September 20, 2020 10:38 PM IST
വി​ല​ങ്ങാ​ട്: മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് പ​രി​സ​ര​ത്ത് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ൽ പെ​ട്ട് മ​രി​ച്ചു. വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് സ്വ​ദേ​ശി മേ​മ​റ്റ​ത്തി​ൽ സ്റ്റെ​ച്ചി​ൻ മാ​ത്യു (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​ക്കാ​ണ് അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യോ​ര​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും, ടൗ​ണി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മാ​ത്യു​വി​നെ ഉ​രു​ട്ടി പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ല​ങ്ങാ​ട് ടൗ​ണി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ആ​യി​രു​ന്നു. പി​താ​വ്: റോ​യി.മാ​താ​വ്: ജോ​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റെ​ഫി, സ്റ്റെ​ബി​ൻ. മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.