തെ​ങ്ങുവീ​ണ് വൈദ്യുതി ലൈ​ൻ ത​ക​ർ​ന്നു
Sunday, September 20, 2020 11:42 PM IST
കൊ​യി​ലാ​ണ്ടി: ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും തെ​ങ്ങ് മു​റി​ഞ്ഞു വീ​ണ് ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു.
കൊ​യി​ലാ​ണ്ടി വി​യ്യൂ​ർ ന​ടേ​രി റോ​ഡി​ൽ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് മൂ​ന്ന് പോ​സ്റ്റു​ക​ള​ട​ക്കം ലൈ​നു​ക​ൾ ത​ക​ർ​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ​യോ​ളം വൈ​ദ്യു​തി ബോ​ർ​ഡി​ന് ന​ഷ്ടം സം​ഭ​വി​ച്ചു.