അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് പോ​ത്തി‌​ന്‍റെ ജ​ഡം ത​ള്ളി​യ നി​ല​യി​ൽ
Monday, September 21, 2020 11:26 PM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​തം​മ്പാ​റ ചു​രം റോ​ഡ​രി​കി​ൽ ഇ​ന്ന​ലെ കാ​ല​ത്ത് ച​ത്ത പോ​ത്തി​ന്‍റ ജ​ഡം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി. പൂ​തം​മ്പാ​റ ടൗ​ണി​ൽ നി​ന്നും ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​യാ​ണ് ജ​ഡം ക​ണ്ട​ത്. പോ​ത്തി​ന്‍റെ ക​ഴു​ത്തി​ലെ ക​യ​റും അ​തേ​പ​ടി കാ​ണ​പെ​ട്ടു. ഉ​ച്ച​യോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജ​ഡം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​ന്ത​ര​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പോ​ത്തു​ക​ളെ ചു​രം റോ​ഡ് വ​ഴി കൊ​ണ്ടു​വ​രാ​റു​ണ്ടെ​ന്നും അ​ത്ത​ര​ത്തി​ൽ എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു പോ​കു​ന്ന വ​ഴി​യി​ൽ അ​വ​ശി​ഷ്ട​വ​സ്തു​ക്ക​ളും മൃ​ത​ശ​രീ​ങ്ങ​ളും പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച് ക​ട​ന്നു പോ​വു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.