ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ്; കൂ​ത്താ​ളി പ്രാ​ഥ​മി​കാരോ​ഗ്യ കേ​ന്ദ്രം അ​ട​ച്ചു
Wednesday, September 23, 2020 12:21 AM IST
‌പേ​രാ​മ്പ്ര: ഒ​രു ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ത്താ​ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​ കേ​ന്ദ്രം അ​ട​ച്ചു. പേ​രാ​മ്പ്ര സ്വ​ദേ​ശി​നി​യാ​യ ഫാ​ര്‍​മ​സി​സ്റ്റി​ന് ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​രോ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​വ​ര്‍​ക്കും വീ​ട്ട​ിലു​ള്ള​വ​ര്‍​ക്കും പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​വു​ക​യാ​യി​രു​ന്നു.
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. പി​എ​ച്ച്‌​സി​യി​ല്‍ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ 20 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​മു​ള്ള​താ​യി അ​റി​യു​ന്ന​ത്. പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് വി​വ​ര​മ​റി​യി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. ഇ​വ​ര്‍​ക്കാ​യി വെ​ള്ളി​യാ​ഴ്ച കൂ​ത്താ​ളി​യി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ സു​രേ​ഷ് അ​റി​യി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​മു​ത​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം അ​ട​ച്ചു. ഇ​ന്ന് അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച​യേ പി​എ​ച്ച്‌​സി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളൂ​യെ​ന്നും എ​ച്ച്‌​ഐ അ​റി​യി​ച്ചു.