40 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി പിടിയി​ല്‍
Wednesday, September 23, 2020 11:11 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 40 കു​പ്പി​ക​ളി​ലാ​യി 20 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. മു​തു​കാ​ട് സ്വ​ദേ​ശി വാ​യോ​ര്‍ മ​ല​യി​ല്‍ ശ​ശി(55)​യാ​ണ് മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പെ​രു​വ​ണ്ണാ​മൂ​ഴി മു​തു​കാ​ട് റോ​ഡി​ല്‍ പൂ​ഴി​ത്തോ​ട് റോ​ഡ് ജ​ഗ്ഷ​ന് സ​മീ​പം മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​യാ​ളെ പി​ടി​കു​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് മൊ​ത്ത​മാ​യി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യം കൊ​ണ്ടു വ​ന്ന് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ക​യാ​ണു ഇ​യാ​ളു​ടെ പ​തി​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യം വി​ല്പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള പ്ര​തി​യാ​ണി​യാ​ള്‍.

പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ എ.​കെ. ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ എ​സ്‌​ഐ ജോ​സ് ജോ​സ​ഫ്, എ​എ​സ്ഐ കെ. ​പ്ര​ദീ​പ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​എം. റ​സാ​ഖ്, ബെ​ന്നി സേ​വ്യ​ര്‍, എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.