ക​ർ​ഷ​ക ബി​ൽ ക​ത്തി​ച്ച് ക​ക്ക​യ​ത്ത് പ്ര​തി​ഷേധം
Friday, September 25, 2020 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ടി​ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ക​ർ​ഷ​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ക്ക​യ​ത്ത് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും ബി​ല്ലി​ന്‍റെ കോ​പ്പി ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.
ക​ർ​ഷ​ക നേ​താ​ക്ക​ളാ​യ തോ​മ​സ് വെ​ളി​യം​കു​ളം, ജോ​ൺ​സ​ൺ ക​ക്ക​യം, സു​നി​ൽ പാ​റ​പ്പു​റ​ത്ത്, മു​ജീ​ബ് ക​ക്ക​യം, തോ​മ​സ് പോ​ക്കാ​ട്ട്, വി​പി​ൻ, ജോ​ൺ​സ​ൺ തേ​ക്കാ​ന​ത്ത്, രാ​ജി പ​ള്ള​ത്താ​ട്ടി​ൽ, സ​ജി കു​ഴി​വേ​ലി, സ​ജി കൊ​ച്ചു​പു​ര​ക്ക​ൽ ,പി.​ടി ഹം​സ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.