വിജിലൻസ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന്
Friday, September 25, 2020 12:36 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ഴാം വാ​ര്‍​ഡി​ലെ ത​ണ്ടോ​റ​പാ​റ പ​ട്ടി​ക​ജാ​തി കോ​ള​നി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​ലു​ള്ള അ​ഴി​മ​തി വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് കൂ​ത്താ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ദാ​സ് ഓ​ണി​യി​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ണ്ടോ​റ ഉ​മ്മ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ 15 ല​ക്ഷം രൂ​പ​യി​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കി​ണ​റി​ല്‍ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ മീ​ന്‍ വ​ള​ര്‍​ത്തു​ന്ന​തും ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​യാ​യ് സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ച ഫ​ണ്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​ലെ അ​പാ​ക​ത​ക​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ത​ണ്ടോ​റ​പാ​റ കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക്കി ഈ ​വ​ന്‍ അ​ഴി​മ​തി ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി ശ​ക്ത​മാ​യ സ​മ​ര​വു​മാ​യ് മു​ന്നോ​ട്ട് പോ​കു​മെ​ന്നും മോ​ഹ​ന്‍ ദാ​സ് ഓ​ണി​യി​ല്‍, ത​ണ്ടോ​റ ഉ​മ്മ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.