ബ​ഫ​ർ​സോ​ൺ: കി​ഫ പ്ര​വ​ർ​ത്ത​ക​ർ ക​ത്ത​യ​ച്ചു
Friday, September 25, 2020 11:29 PM IST
ച​ക്കി​ട്ട​പാ​റ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും ബ​ഫ​ർ​സോ​ൺ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ ക​ത്തു​ക​ൾ അ​യ​ച്ചു.
ച​ക്കി​ട്ട​പാ​റ പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ കും​ബ്ലാ​നി​ക്ക​ൽ, ജോ​സ് ചെ​റു​വ​ള്ളി​ൽ, പ്ര​കാ​ശ് മു​ക്ക​ത്ത്, മാ​ത്യു തേ​ര​കം, ജ​സ്റ്റി​ൻ രാ​ജ്, ക്രി​സ്റ്റി​ൻ ജോ​ർ​ജ്, ബാ​ബു പ​ള്ളി​താ​ഴ​ത്ത്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ര​നെ​ല്‍ കൃ​ഷി
വി​ള​വെ​ടു​ത്തു

പേരാ​മ്പ്ര: സി​പി​എം മേ​പ്പ​യ്യൂ​ര്‍ സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മ​ിറ്റി ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ജീ​വ​നം സ​മ​ഗ്ര കാ​ര്‍​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൊ​ഴു​ക്ക​ല്ലൂ​ര്‍ വെ​സ്റ്റ് ബ്രാ​ഞ്ചി​ലെ ക​ര​നെ​ല്‍ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി.
എ​ട്ട് ഏ​ക്ക​റ​യി​ൽ കൊ​ഴു​ക്ക​ല്ലൂ​ര്‍ വെ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ഇ​റ​ക്കി​യ​ത്. ക​ര​നെ​ല്‍ കൂ​ടാ​തെ ക​പ്പ, ചെ​റു​പ​യ​ര്‍, ചേ​ന, ചേ​മ്പ്, മ​ഞ്ഞ​ള്‍, ഇ​ഞ്ചി, ചോ​ളം, ഉ​ഴു​ന്ന്, വ​ന്‍​പ​യ​ര്‍, കൂ​ര്‍​ക്ക​ല്‍ തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം എ​ന്‍.​കെ. രാ​ധ നി​ര്‍​വ്വ​ഹി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പു​ഷ്പ മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.