എം.​കെ. രാ​ഘ​വ​ൻ എം​പി അനുശോചിച്ചു
Sunday, September 27, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വും, എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യ​ാണ​ത്തി​ൽ എം.​കെ രാ​ഘ​വ​ൻ എം​പി അ​നു​ശോ​ചി​ച്ചു. രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ലെ സൗ​മ്യ​ത​യു​ടെ​യും, മാ​ന്യ​ത​യു​ടെ​യും, സ​ത്യ​സ​ന്ധ​ത​യു​ടെ​യും മു​ഖ​വും, കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച​ക്ക്‌ വേ​ണ്ടി ത​ന്‍റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച നേ​താ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ടി​നും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി എ​ന്നും ബ​ദ്ധ​ശ്ര​ദ്ധ​നാ​യി​രു​ന്ന സി.​എ​ഫി​ന്‍റെ വേ​ർ​പാ​ട്‌ ഒ​രു ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും, വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കേ​ര​ളാ കോ​ൺ​ഗ്ര​സി​ന്‍റെ​യും ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും എം​പി അ​നു​ശോ​ച​ന​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ്ര​ദീ​പ് ചോ​മ്പാ​ല അനുശോചിച്ചു

കോ​ഴി​ക്കോ​ട്: സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ചോ​മ്പാ​ല അ​നു​ശോ​ചി​ച്ചു.