മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, September 28, 2020 10:46 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​മ​ര​ശേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന കൂ​ട​ര​ഞ്ഞി മു​ള​ഞ്ഞി​ത​റ​പ്പേ​ല്‍ ദേ​വ​സ്യ (73) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​ന് താ​മ​ര​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ന്നീ​ട് താ​മ​ര​ശേ​രി താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള ജ് ​ആ​ശു​പ​ത്രി​യി​ലേ​യ്ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദേ​വ​സ്യ കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന​ത് വ്യ​ക്ത​മാ​യ​ത്. ഭാ​ര്യ: ഗ്രേ​സി, കൂ​ട​ര​ഞ്ഞി എ​ട​പ്പാ​ട്ടു കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഷി​ജു, ബി​ജു. മ​രു​മ​ക്ക​ള്‍: ലീ​മ കാ​നാ​ട്ട് (കേ​ണി​ച്ചി​റ), സി​ജി ക​ള​മ്പ​നാ​ല്‍ (കോ​ത​മം​ഗ​ലം).