പ്ര​ഥ​മ സ​വേ​രി​യ​ൻ പു​ര​സ്‌​കാ​രം ദ​ർ​ശ​നം സാം​സ്‌​കാ​രി​ക വേ​ദി ആ​ൻ​ഡ് ലൈ​ബ്ര​റി​ക്ക്
Monday, September 28, 2020 11:59 PM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് ഏ​ർ​പ്പെ​ടു​ത്തു​ന്ന സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യ​റി​ന്‍റെ പേ​രി​ലു​ള്ള പ്ര​ഥ​മ സ​വേ​രി​യ​ൻ പു​ര​സ്‌​കാ​ര​ത്തി​ന് ചെ​ല​വൂ​ർ കാ​ളാ​ണ്ടി​ത്താ​ഴം ദ​ർ​ശ​നം സാം​സ്‌​കാ​രി​ക വേ​ദി ആ​ൻ​ഡ് ലൈ​ബ്ര​റി അ​ർ​ഹ​രാ​യി .
പ​രി​സ്ഥി​തി, ഊ​ർ​ജ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​നം ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ലൈ​ബ്ര​റി​ക്കാ​ണ് പു​ര​സ്‌​കാ​രം. മ​ല​നി​ര​ക​ളെ​യും ക​ണ്ട​ൽ​ക്കാ​ടു​ക​ളെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ,പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചും വ​ന​സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ചു​മു​ള്ള പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ളി​ൽ മി​ക​വു​റ്റ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​യ​തി​നാ​ണ് ദ​ർ​ശ​ന​ത്തി​നു പു​ര​സ്‌​കാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത് . കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ചെ​യ​ർ​മാ​നും സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. വി​ൻ​സ​ന്‍റ് അ​റ​യ്ക്ക​ൽ ,പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ .വ​ർ​ഗീ​സ് മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ​സ​ൺ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 25,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് സെ​ന്‍റ് സേ​വ്യ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഡി​സം​ബ​ർ മൂ​ന്നി​ന് സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും .
ബി​ഷ​പ് ഹൗ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ . ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ , സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. വി​ൻ​സ​ന്‍റ് അ​റ​യ്ക്ക​ൽ ,പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ .വ​ർ​ഗീ​സ് മാ​ത്യു , വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ​സ​ൺ കൊ​ച്ചു​പു​ര​യ്ക്ക​ൽ ,മോ​ൺ.​ജെ​ൻ​സ​ൻ പു​ത്ത​ൻ വീ​ട്ടി​ൽ ,ഫാ. ​അ​ർ​ജു​ൻ ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.