കോ​ര്‍​പ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ കയ്യാങ്കളി; 75 ഡി​വി​ഷ​നു​ക​ളി​ലും വാ​യ​ മൂ​ടി​ക്കെ​ട്ടി നി​ല്‍​പ്പ് സ​മ​രം
Thursday, October 1, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: അ​ഴി​മ​തി​യെ കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ ക​യ്യൂ​ക്ക് കാ​ണി​ക്കു​ന്ന സി​പി​എം അം​ഗ​ങ്ങ​ളു​ടെ ധാ​ഷ്ട്യ​ത്തി​നെ​തി​രെ ജ​ന​കീ​യ ചെ​റു​ത്തു നി​ല്‍​പ്പും പ്ര​ക്ഷോ​ഭ​വും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ​മൂ​ന്നി​ന് 75 ഡി​വി​ഷ​നു​ക​ളി​ലും യു​ഡി​എ​ഫ് വാ​യ​മൂ​ടി​ക്കെ​ട്ടി നി​ല്‍​പ്പ് സ​മ​രം ന​ട​ത്തും. 10ന് ​കോ​ഴി​ക്കോ​ട് കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.​

കോ​ര്‍​പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ അ​ഴി​മ​തി​യെ കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കും. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​ണ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ക്ര​മം ന​ട​ത്തി രോ​ഗവ്യാ​പ​ന ഭീ​തി ഉ​ണ്ടാ​ക്കി​യ​തെ​ന്ന​ത് എ​ന്തു സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ ചോ​ദി​ച്ചു.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. സി​ദ്ദീ​ഖ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു.​രാ​ജീ​വ​ന്‍, മു​സ്‌ലിം​ ലീ​ഗ് ജി​ല്ലാ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ന്‍.​സി.അ​ബൂ​ബ​ക്ക​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​മൊ​യ്തീ​ന്‍​കോ​യ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ പ​ള്ളി​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.