2000 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Thursday, October 1, 2020 11:22 PM IST
താ​മ​ര​ശേ​രി:​ ക​ട്ടി​പ്പാ​റ ക​ല്ലു​ള്ള​തോ​ട് വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു പോ​ന്ന വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ത്തി​യ താ​മ​ര​ശേ​രി റെ​യി​ഞ്ചി​ലെ വ​ന​പാ​ല​ക സം​ഘ​മാ​ണ് 2000 ലി​റ്റ​റോ​ളം വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വാ​റ്റു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച ഷെ​ഡും ന​ശി​പ്പി​ച്ച​ത്.
പു​തു​പ്പാ​ടി സെ​ക്‌ഷന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​ടി.​ബി​ജു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​ദീ​പേ​ഷ്, എ.​ആ​സി​ഫ്, വാ​ച്ച​ര്‍​മാ​രാ​യ എം.​എം.​പ്ര​സാ​ദ്, പി.​ആ​ര്‍.​സ​ജീ​വ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.