ചോ​ക്കാ​ട്ട് വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, October 20, 2020 12:03 AM IST
കാ​ളി​കാ​വ്: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല​പി​ടി​പ്പു​ള്ള മാ​ര​ക ല​ഹ​രി​വ​സ്തു​വാ​യ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ചോ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ നീ​ലാ​ന്പ്ര നൗ​ഫ​ൽ ബാ​ബു(40), വ​ട​ക്കും​പ​റ​ന്പ​ൻ ആ​ഷി​ഫ്(25), നെ​ച്ചി​യി​ൽ ജി​തി​ൻ(28) എ​ന്നി​വ​രെ​യാ​ണ് കാ​ളി​കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
മ​യ​ക്കു​മ​രു​ന്നു ചോ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ക​ണ്ണി​ക​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ചോ​ക്കാ​ട് സ​ർ​ക്കാ​ർ വി​ത്ത്ഫാ​മി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് മൂ​വ​ർ സം​ഘം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ല​ഹ​രി​വ​സ്തു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ട​ത്തു. ജീ​പ്പി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​ൻ അ​തീ​വ​ര​ഹ​സ്യ​മാ​യി അ​റ​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. ക​ഞ്ചാ​വ്, എം​ഡി​എം​എ കേ​സു​ക​ളി​ലെ പ്ര​തി കൂ​ടി​യാ​യ നൗ​ഫ​ൽ ബാ​ബു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്. ബം​ഗ​ളൂ​രൂ​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശി​ക​ളാ​ണ് കൂ​ടു​ത​ലും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്രി​സ്റ്റ​ൽ സ്മി​ത്ത്, ഐ​സ്മി​ത്ത് എ​ന്നീ പേ​രു​ക​ളി​ലാ​ണ് വി​പ​ണി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.
എം​ഡി​എം​എ 20 ഗ്രാം ​അ​ള​വ് എ​ന്ന​ത് വാ​ണി​ജ്യ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഡി​ജെ പാ​ർ​ട്ടി​ക​ളി​ലാ​ണ് എം​ഡി​എം​എ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു ചെ​യ്യു​ന്ന പ്ര​വൃ​ത്തി മ​ടു​പ്പി​ല്ലാ​തെ ആ​റു​മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ​ത്രെ ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. കാ​ളി​കാ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ്യോ​തീ​ന്ദ്ര കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ വി. ​വി​വേ​ക്, എ​എ​സ്ഐ പ്ര​ദീ​പ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ടി. ആ​ഷി​ഫ് അ​ലി, കെ. ​പ്രി​ൻ​സ്, സി.​കെ. സ​ജേ​ഷ്, ഷാ​ജു, രാ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.