പ​രി​സ്ഥി​തി​ലോ​ല​ മേ​ഖ​ല: ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ഇ​ട​പെ​ടു​മെ​ന്ന് രാ​ഹു​ല്‍​ ഗാ​ന്ധി​യു​ടെ ഉ​റ​പ്പ്
Tuesday, October 20, 2020 11:02 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ വാ​യു​ദൂ​ര​ത്തി​ല്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ക​ര​ടു വി​ജ്ഞാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യം രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത​താ​യി ക​ര്‍​ഷ​ക ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​സി​ദ്ദി​ഖ് അ​റി​യി​ച്ചു. യു​ഡി​എ​ഫ് ക​ര്‍​ഷ​ക ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ല്‍​പ്പ​റ്റ ഗ​സ്റ്റ് ഹൗ​സി​ല്‍ വെ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.
പ്ര​സ്തു​ത ക​ര​ട് വി​ജ്ഞാ​പ​നം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളും അ​വ​രു​ടെ കൃ​ഷി സ്ഥ​ല​ങ്ങ​ളും വ​ലി​യ പ്ര​യാ​സ​ത്തെ നേ​രി​ടു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും സ​മി​തി രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. പ​ക്ഷേ കൃ​ഷി ഭൂ​മി​യും വാ​സ​സ്ഥ​ല​വും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തെ വ​ന​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും നി​വേ​ദ​ക​സം​ഘം രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ത​രി​യോ​ട്, പൊ​ഴു​ത​ന, വൈ​ത്തി​രി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പു​തു​പ്പാ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ള്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ്ര​ശ്‌​ന​ത്തെ നേ​രി​ടു​ക​യാ​ണ്.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തോ​ട് സ​മ​ര​സ​മി​തി വി​ശ​ദീ​ക​രി​ച്ചു. ജ​ന​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​വു​മെ​ന്നും ജ​ന​ങ്ങ​ളെ​യും ക​ര്‍​ഷ​ക​രെ​യും ബു​ദ്ധി​മു​ട്ടാ​ക്കു​ന്ന നി​ല​പാ​ടി​ലി​നെ​തി​രെ ഇ​ട​പെ​ടു​മെ​ന്നും രാ​ഹ​ല്‍ ഗാ​ന്ധി ഉ​റ​പ്പ് ന​ല്‍​കി.
ക​ര്‍​ഷ​ക ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​നും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടി. ​സി​ദ്ദി​ഖ്, വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, കെ​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ, കെ.​കെ. ഏ​ബ്ര​ഹാം, റ​സാ​ഖ് ക​ല്‍​പ്പ​റ്റ, പി.​പി. ആ​ലി തു​ട​ങ്ങി​യ​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഒ​രു കി​ലോ​മീ​റ്റ​ര്‍ വാ​യു ദൂ​ര​ത്തി​ല്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​കാ​മെ​ന്ന ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ പി​ന്‍​വ​ലി​ക്കാ​നും ജ​ന​വാ​സ കാ​ര്‍​ഷി​ക മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി പു​തു​ക്കി​യ ശി​പാ​ര്‍​ശ ന​ല്‍​കി ക​ര​ട് വി​ജ്ഞാ​പ​നം മാ​റ്റാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക ജ​ന​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി. ​സി​ദ്ദി​ഖ് ആ​വ​ശ്യ​പ്പെ​ട്ടു.