കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് ത​ട്ടി​പ്പ് വ്യാ​പ​കം
Wednesday, October 21, 2020 11:49 PM IST
കോ​ഴി​ക്കോ​ട്: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​ര്‍ താ​ത്കാ​ലി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ന്നു പ​റ​ഞ്ഞ് ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത് തി​രി​ച്ചു​ന​ല്‍​കാ​തെ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സം​ഘം വി​ല​സു​ന്നു .
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​ക്ക് ലീ​ഫും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ് സം​ഘം ചു​രു​ങ്ങി​യ ദി​വ​സ​ത്തേ​ക്ക് കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ര്‍ വാ​ഹ​നം തി​രി​ച്ചു ന​ല്‍​കാ​തെ മു​ങ്ങും. പ​ല​പ്പോ​ഴും വ്യാ​ജ രേ​ഖ​ക​ളാ​യി​രി​ക്കും ന​ല്‍​കു​ന്ന​ത്. വ്യാ​ജ ചെ​ക്കും ന​ല്‍​കു​ന്ന​തി​ലൂ​ടെ കാ​ര്‍ ഉ​ട​മ​യ്ക്ക് പ​ണം ഈ​ടാ​ക്കാ​ന്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​താ​വും. പ​ല​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.
കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ്. അ​തേ​സ​മ​യം ത​ട്ടി​പ്പു​സം​ഘ​ങ്ങ​ളെ കു​റി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ മാ​സം കൊ​ല്ലം ഓ​യൂ​റി​ല്‍ ആ​ഡം​ബ​ര കാ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത് പ​ണം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ചെ​റി​യ വെ​ളി​ന​ല്ലൂ​ര്‍ വ​ട്ട​പ്പാ​റ സു​ബൈ​ര്‍ മ​ന്‍​സി​ലി​ല്‍ ത​ന്‍​സീ​റി​നെ​യാ​ണ് പൂ​യ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ടു​ള്ള ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ഇ​യാ​ള്‍​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​ത്.
തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ സ​ക്കീ​റി​നാ​ണ് കാ​ർ ന​ല്‍​കു​ന്ന​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ സ​ക്കീ​ര്‍ കോ​ഴി​ക്കോ​ടു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത കാ​റു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പൂ​യ​പ്പ​ള്ളി എ​സ്‌​ഐ രാ​ജ​ന്‍​ബാ​ബു ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ വി​വി​ധ പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.