കി​ലോ തേ​ങ്ങ​യ്ക്ക് എ​ൺ​പ​ത് രൂ​പ​യെ​ങ്കി​ലും വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ
Friday, October 23, 2020 12:26 AM IST
കു​റ്റ്യാ​ടി: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വി​ത്ത് തേ​ങ്ങ വി​ല നി​ർ​ണ്ണ​യ യോ​ഗം കാ​വി​ലും​പാ​റ​യി​ൽ ന​ട​ന്നു.​ക​ഴി​ഞ്ഞ ത​വ​ണ ആ​റ​ര ല​ക്ഷ​ത്തോ​ളം വി​ത്ത് തേ​ങ്ങ​ക​ളാ​ണ് സം​ഭ​രി​ച്ച​ത് ഇ​ത്ത​വ​ണ പ​ത്ത് ല​ക്ഷ​ത്തോ​ളം വി​ത്തു തേ​ങ്ങ​ക​ൾ സം​ഭ​രി​ക്കാ​നാ​ണ് പ​ദ്ധ​തി, കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ സം​ഭ​ര​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഫാം​സ് ജോ. ​ഡ​യ​റ​ക്ട​ർ വി.​ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കി​ലോ വി​ത്ത് തേ​ങ്ങ​യ്ക്ക് എ​ഴു​പ​ത് രൂ​പ​യാ​ണ് ല​ഭി​ച്ച​തെ​ന്നും, കോ​വി​ഡ് മ​റ്റും നി​ത്യോ പ​യോ​ഗ​വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ദ്ധ​ന​വ് തു​ട​ങ്ങി​യ​വ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു കി​ലോ തേ​ങ്ങ​യ്ക്ക് എ​ൺ​പ​ത് രൂ​പ​യെ​ങ്കി​ലും വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് പോ​ലെ ഉ​ദ്പാ​ദ​ന​ക്ഷ​മ​ത​യി​ല്ലാ​ത്ത തെ​ങ്ങു​ക​ളെ വെ​ട്ടി​മാ​റ്റാ​ൻ ക​ർ​ഷ​ക​ർ​ക്ക് തെ​ങ്ങൊ​ന്നി​ന്ന് ര​ണ്ടാ​യി​രം രൂ​പ ന​ൽ​കു​ക, മാ​തൃ​വൃ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പെ​ടു​ത്തു​ക. തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​കാ​വി​ലും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൾ കൃ​ഷി ഓ​ഫീ​സ​ർ ഉ​മ്മ​ൻ തോ​മ​സ് ,കൃ​ഷി ജോ.​ഡ​യ​ര​ക്ട​ർ വി.​ശി​വ​രാ​മ​കൃ​ഷ്ണ​ൻ ,പി.​ജി ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ർ ഷെ​ർ​ലി, വി.​ഫാ​സി​ൽ തു​ട​ങ്ങി യോ​ഗ​ത്തി​ൽ വി​വി​ധ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും, ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.