അ​ധ്യാ​പ​ക​ർ ഉ​പ​വാ​സ സ​മ​രം നടത്തി
Friday, October 23, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: അ​ഞ്ചു വ​ര്‍​ഷ​മാ​യി​ട്ടും ശ​മ്പ​ള​വും നി​യ​മ​നാം​ഗീ​കാ​ര​വും ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​ഡി​ഇ ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ ഉ​പ​വാ​സ സ​മ​ര​വും പ്ര​തി​ഷേ​ധാ​ത്മ​ക ക​ച്ച​വ​ട​വും ന​ട​ത്തി.​എ​യി​ഡ​ഡ് സ്‌​കൂ​ളി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. എം.​കെ.​രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ സാ​നി​റ്റെ​സ​ര്‍ വാ​ങ്ങി 'തെ​രു​വ് ക​ച്ച​വ​ടം' ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ, കെ​എ​സ്ടി​യു,കെ​എ​എം​എ സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഉ​ചി​ത​മാ​യ തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ജീ​ര്‍ ഖാ​ന്‍ വ​യ്യാ​നം, അ​മീ​ന്‍ ക​ണ്ണ​ന​ല്ലൂ​ര്‍, ജ​യ ദീ​ഷ് ക​ര​വാ​ളൂ​ര്‍, പ്ര​നീ​ദ് പ​ന്തീ​ര​ങ്കാ​വ്, മ​നോ​ജ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.