കോവിഡ്: കൂ​രാ​ച്ചു​ണ്ടി​ൽ 18 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ്
Tuesday, October 27, 2020 11:12 PM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തി​ലെ 121 പേ​ർ​ക്ക് ന​ട​ത്തി​യ കോ​വി​ഡ് ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ൽ 18 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ്. ഇ​തി​ൽ ഒ​രാ​ൾ കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണ്.
പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് എ​ന്നീ വ​ാർ​ഡു​ക​ൾ ഒ​ഴി​കെ​യു​ള്ള വാ​ർ​ഡു​ക​ളി​ലു​ള്ള​വ​രും സ​മ്പ​ർ​ക്ക​മു​ള്ള​വ​രു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പോ​സി​റ്റീ​വാ​യ വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​ര​ട​ക്കം 50 പേ​ർ​ക്ക് നാ​ളെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​നു​ശോ​ചി​ച്ചു

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം പ​തി​നാ​റാം ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ന്നാ​ട്ടി വി​ലി​യ പ​റ​മ്പി​ല്‍ ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​പി. പ്ര​ദീ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​ടി. സ​രീ​ഷ്, എ​ന്‍.​പി. വി​ജ​യ​ന്‍, ബാ​ല​ന്‍ ന​ടു​ക്ക​ണ്ടി, ഇ.​സി. കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, എം.​കെ. കു​ഞ്ഞി​രാ​മ​ന്‍ ന​മ്പ്യാ​ര്‍, പി.​പി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.