വ്യാ​ജ​വാ​ർ​ത്ത​ക​ൾ വെ​ല്ലു​വി​ളി: എം.​എ​ൻ. കാ​ര​ശേ​രി
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം അ​സ​ത്യ​ത്തി​ന്‍റെ സ്വാ​ധീ​ന​മാ​ണെ​ന്ന് എം.​എ​ൻ. കാ​ര​ശേ​രി. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​പി. രാ​ജേ​ന്ദ്ര​ൻ ര​ചി​ച്ച "മ​ല​യാ​ള പ​ത്ര​പം​ക്തി എ​ഴു​ത്തും ച​രി​ത്ര​വും’ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ധാ​രാ​ളം കൃ​ത്രി​മ വീ​ഡി​യോ​ക​ളും ക​ള്ള​സാ​ക്ഷ്യ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ഡി​റ്റ​റി​ല്ല എ​ന്ന​താ​ണ് ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​ശ്നം.

സ​ത്യ​ത്തെ കൊ​ന്നു​ക​ള​ഞ്ഞു​കൊ​ണ്ടാ​ണ് സ​മൂ​ഹം മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. ഗാ​ന്ധി കാ​ട്ടി​ത്ത​ന്ന സ​ത്യ​ത്തി​ന്‍റെ മാ​ർ​ഗം മാ​ധ്യ​മമേ​ഖ​ല തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും കാ​ര​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗം ക​മാ​ൽ വ​ര​ദൂ​ർ, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ൻ, എ​ൻ.​പി. രാ​ജേ​ന്ദ്ര​ൻ, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, ട്ര​ഷ​റ​ർ ഇ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.