കോഴിക്കോട്: മലബാറിന്റെ ഐ ടി വികസനം വേഗത്തിലാക്കി കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ ആറു കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങുന്നു. ഒൻപതു സ്റ്റാർട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും.
42 കമ്പനികളും 36 സ്റ്റാർട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങൾ നിലവിലുള്ള പാർക്കിൽ ഇതോടെ 48 കമ്പനികളും 45 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യു എൽസൈബർ പാർക്കിൽ പ്രവർത്തിക്കാനുള്ള അംഗീകാരവും പുതിയ കമ്പനികൾക്കു ലഭിച്ചുകഴിഞ്ഞു.
ടെലികോം സർവീസസ്, ഇ-കോമേഴ്സ്, മൊബൈൽഅപ്ലിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫ്ലീറ്റ്മാ നേജ്മെന്റ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, എംപ്ലോയ്മെന്റ് സെക്ടർ, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, മീഡിയ, ട്രാൻസ്പോർട്ടേഷൻ, എൻജിനിയറിംഗ്, എഐ. സൊലൂഷൻസ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്.
പൂർണമായും യുഎസ്., യുറോപ്പ്, ഗൾഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കൾ.