കോ​ർ​പ​റേ​ഷ​നി​ൽ 350 സ്ഥാ​നാ​ർ​ഥി​ക​ൾ
Tuesday, November 24, 2020 11:23 PM IST
കോ​ഴി​ക്കോ​ട്:​ ജി​ല്ല​യി​ലെ 91 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് 5,985 സ്ഥാ​നാ​ർ​ഥി​ക​ൾ. 3,999 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ 115 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക അ​സാ​ധു​വാ​യി.
പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ 284 പേ​രും പ​ട്ടി​ക​ജാ​തി വ​നി​ത വി​ഭാ​ഗ​ത്തി​ൽ 162 പേ​രും പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു പേ​രു​മാ​ണ് ജി​ല്ല​യി​ൽ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രാ​ർ ഥി​ക​ളു​ള്ള​ത്. 350 പേ​ർ. ഇ​തി​ൽ 173 പു​രു​ഷന്മാ​രും 177 സ്ത്രീ​ക​ളു​മാ​ണ്.4,62,000 വോ​ട്ട​ർ​മാ​രാണ് കോർപ്പറേഷൻ പരിധി യിലുള്ളത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 102 പേ​രാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്.
ഇ​തി​ൽ 47 പേ​ർ പു​രു​ഷ·ാ​രും 55 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഏ​ഴ് മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 882 പേ​ർ മ​ത്സ​രി​ക്കു​ന്പോ​ൾ 146 പേ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ള വ​ട​ക​ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രു​ള്ള​ത്- 69 പു​രു​ഷ·ാ​രും 77 സ്ത്രീ​ക​ളും. കു​റ​വ് 99 പേ​ർ മ​ത്സ​രി​ക്കു​ന്ന രാ​മ​നാ​ട്ടു ക​ര​യി​ലാ​ണ്- 45 പു​രു​ഷന്മാ​രും 54 സ്ത്രീ​ക​ളും.
12 ബ്ലോ​ക്ക് പ​ഞ്ചാ​യ ത്തു​ക​ളി​ലാ​യി 557 പേ​ർ മ​ത്സ​രി​ക്കു​ന്പോ​ൾ കൊ​ടു​വ​ള്ളി​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്, 68 പേ​ർ- 36 പു​രു​ഷ·ാ​രും 31 സ്ത്രീ​ക​ളും. കു​റ​വ് കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ- 37 പേ​ർ- 16 പു​രു​ഷ·ാ​രും 21 സ്ത്രീ​ക​ളും. 4,094 പേ​രാ​ണ് ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ യ​ത്തു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. 91 പേ​ർ മ​ത്സ​രി​ക്കു​ന്ന കു​ന്നമം​ഗ​ല​മാ​ണ് ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. 42 പു​രു​ഷ·ാ​രും 49 സ്ത്രീ​ക​ളും. പു​തു​പ്പാ​ടി​യി​ലും ഉ​ണ്ണി​കു​ള​ത്തും 84 വീ​തം പേ​രും അ​ഴി​യൂ​രി​ൽ 83 പേ​രും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട ്.
39 പേ​ർ വീ​തം മ​ത്സ​രി​ക്കു​ന്ന കു​ന്നു​മ്മ​ൽ, കീ​ഴ​രി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഏ​റ്റ​വും കു​റ​വ്. കു​ന്നു​മ്മ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 14 പു​രു​ഷ·ാ​രും 25 സ്ത്രീ​ക​ളും ജ​ന​വി​ധി തേ​ടു​ന്പോ​ൾ കീ​ഴ​രി​യൂ​രി​ൽ 18 പു​രു​ഷന്മാരും 21 സ്ത്രീ​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.