ജി​ല്ല​യി​ല്‍ പ​ണി​മു​ട​ക്ക് പൂ​ര്‍​ണം
Thursday, November 26, 2020 11:49 PM IST
കോ​ഴി​ക്കോ​ട് : കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തിരെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ദേ​ശീ​യ പ​ണി​മു​ട​ക്ക് പൂ​ര്‍​ണം. ഹ​ര്‍​ത്താ​ലി​ന്‍റെ പ്ര​തീ​തി​യാ​ണു ജി​ല്ല​യി​ലെ​ങ്ങും അ​നു​ഭ​വ​പ്പെ​ട്ട​ത്.

പൊ​തു​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഒ​ന്നും ത​ന്നെ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​പൂ​ര്‍​വം ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ക​ട ക​മ്പോ​ള​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ തു​റ​ന്നി​രു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മി​ഠാ​യി​ത്തെ​രു​വ്, വ​ലി​യ​ങ്ങാ​ടി, പാ​ള​യം തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​ര്‍​നി​ല കു​റ​വാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള ജീ​വ​ന​ക്കാ​രും കോ​വി​ഡ് ഡ്യൂ​ട്ടി​യു​ള്ള​വ​രു​മാ​യി​രു​ന്നു ജോ​ലി​ക്കെ​ത്തി​യ​ത്. അ​തേ​സ​മ​യം ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ള്‍ പ​തി​വു​പോ​ലെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ കു​റ​വാ​യി​രു​ന്നു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന​ലെ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം ട്രെയി​ന്‍​സ​ര്‍​വീ​സ് ത​ട​സ​മി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യതാ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. മം​ഗ​ള, നേ​ത്രാ​വ​തി, ജ​ന​ശ​താ​ബ്ദി തു​ട​ങ്ങി പ​തി​വ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെയി​നു​ക​ള്‍ പ​ണി​മു​ട​ക്കി​ലും സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ചെ​ന്നൈ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നി​ല്‍ ഏ​താ​നും ചി​ല ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി​. ഇ​തി​ന് പു​റ​മേ യാ​ത്ര​ക്കാ​രെ പോ​ലീ​സും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ത്തി​ച്ചു.

ജി​ല്ല​യി​ല്‍ എ​വി​ടെ​യും അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ പി​ക്ക​റ്റ് പോ​സ്റ്റു​ക​ളി​ലാ​യി നൂ​റോ​ളം പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​പ്പി​ച്ച​ത്. റെ​യി​ല്‍​വേ​ സ്‌​റ്റേ​ഷ​ന്‍ , ബ​സ്റ്റാ​ന്‍​ഡു​ക​ള്‍, പോ​സ്റ്റ്ഓ​ഫീ​സ്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചി​രു​ന്നു.
ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി ജ​യി​ല്‍ ഫു​ഡ് കൗ​ണ്ട​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ​ണി​മു​ട​ക്ക് ബാ​ധി​ച്ചി​ല്ല.

ചു​വ​രെ​ഴു​ത്തും വോ​ട്ട​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.