പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​രാ​ന്‍ നേ​താ​ക്ക​ള്‍ നാ​ളെ മു​ത​ല്‍ ജി​ല്ല​യി​ല്‍
Monday, November 30, 2020 11:20 PM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​രാ​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ജി​ല്ല​യി​ലെ​ത്തു​ന്നു.​മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി നാ​ളെ ജി​ല്ല​യി​ലു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തും. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വ​ര​വോ​ടെ പ്ര​ചാ​ര​ണം ഊ​ര്‍​ജി​ത​മാ​കു​മെ​ന്നാ​ണ് യുഡി​എ​ഫ് ക്യാം​പി​ന്‍റെ പ്ര​തീ​ക്ഷ.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മൂ​ന്ന്, 12 തി​യ​തി​ക​ളി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​ന്‍​പ​തി​നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം ഹ​സ​ന്‍ അ​ഞ്ചി​നും ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഒ​ന്‍​പ​തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ ജോ​സ​ഫും ബെ​ന്നി ബ​ഹ​ന്നാ​ന്‍ എം​പി​യും പ​ര്യ​ട​നം ന​ട​ത്തും.
പി.​ജെ ജോ​സ​ഫ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക.​എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ 11-നും ​ജി​ല്ല​യി​ലെ​ത്തു​ന്നു​ണ്ട്.​നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ഗ​ര​മാ​റ്റ​ത്തി​നാ​യി ഒ.​സി​ക്കൊ​പ്പം എ​ന്ന പ​രി​പാ​ടി​യോ​ടെ​യാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പ​ര്യ​ട​നം തു​ട​ങ്ങു​ക.
തു​ട​ര്‍​ന്ന് 10.15ന് ​കാ​ലി​ക്ക​ട്ട് പ്ര​സ്‌​ക്ല​ബി​ന്‍റെ മീ​റ്റ് ദി ​ലീ​ഡ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.
ക​ര്‍​ശ​ന​മാ​യ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ല്‍ വ​ലി​യ ആ​ള്‍​ക്കൂ​ട്ട സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കി​ല്ലെ​ങ്കി​ലും കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കാ​ന്‍ പ​ര​മാ​വ​ധി നേ​താ​ക്ക​ളെ ജി​ല്ല​യി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് ജി​ല്ലാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.