എ​ച്ച്‌​ഐ​വി ബാ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍ഷി​പ്പ് ന​ല്‍​കി
Monday, November 30, 2020 11:20 PM IST
കോ​ഴി​ക്കോ​ട്:​ലോ​ക എ​യ്ഡ്‌​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സ്‌​റ്റേ​റ്റ് എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി , കോ​ഴി​ക്കോ​ട് സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ്, നാ​ഷ​ണ​ല്‍ എ​യ്ഡ്‌​സ് പൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ച്ച്‌​ഐ​വി ബാ​ധി​ച്ച 27 നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​യി​രം രൂ​പ വീ​തം സ്‌​കോ​ള​ര്‍ഷി​പ്പ് ന​ല്‍​കി.
കോ​ഴി​ക്കോ​ട് സെ​ന്‍റ് സേ​വി​ഴേ്‌​സ് കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 27000 രൂ​പ​യു​ടെ ചെ​ക്ക് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​വ​ര്‍​ഗീ​സ് മാ​ത്യു, കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് ടി​ബി ആ​ന്‍​ഡ് എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ.​പി.​പി. പ്ര​മോ​ദി​ന് കൈ​മാ​റി. ച​ട​ങ്ങി​ല്‍ മോ​ണ്‍. റ​വ വി​ന്‍​സ​ന്‍റ് അ​റ​യ്ക്ക​ല്‍, ഫാ. ​ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​റി​ജോ കാ​രി​ക്കാ​ട്ടി​ല്‍, ഷീ​ല ജോ​യ്‌​സ്, കെ.​എ.​അ​ബ്ദു​ള്‍ സ​ലാം, പ്ര​ഷോ​ഭ്, അ​ഷ്‌​റ​ഫ് കാ​യ​ക്ക​ല്‍, എ​ന്‍. ശ്രു​തി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.