താമരശേരി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് താമരശേരിയില്‍ യുഡിഎഫ് തുടക്കമിട്ടു. പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബസംഗമങ്ങള്‍ നടത്തിവരികയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനപങ്കാളിത്തം പരിമിതപ്പെടുത്തിയാണ് യുഡിഎഫ് കുടുംബ സംഗമങ്ങള്‍ നടത്തുന്നത്.
കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഓരോ വാര്‍ഡിലും കൂടുതല്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കാനാണ് യുഡിഎഫ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇത്തവണ ഡിജിറ്റല്‍ പ്രചാരണത്തിനാണ് യുഡിഎഫ് മുന്‍തൂക്കം നല്‍കുന്നത്. സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ടം പര്യടനം ആരംഭിച്ചിരിക്കുകയാണ്.
താമരശേരി ഗ്രാമപഞ്ചായത്തിന് തുടര്‍ച്ചയായി കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി നേതൃത്വം നല്കി വരുന്ന യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചക്കും വികസന മുന്നേറ്റങ്ങള്ക്കുമായാണ് യുഡിഎഫ് വോട്ടു തേടുന്നത്. മുഴുവന്‍ വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും തുറന്നിട്ടുണ്ട്. അണ്ടോണയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എസ്. മുഹമ്മദലിയും അരേറ്റക്കുന്നുമ്മല്‍ പി.പി. ഹാഫിസ് റഹിമാനും ഉദ്ഘാടനം ചെയ്തു.
പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.എം. അഷ്റഫ്, അനില്‍, വി.കെ.എ. കബീര്‍, പി.പി. ഹാഫിസ് റഹിമാന്‍, പി.ടി. ബാപ്പു, പി.കെ. ആലിക്കുട്ടി, പി.കെ. അബ്ദുള്ളക്കുട്ടി, എ.കെ. അഷ്റഫ് ബിച്ച്യോന്, എ.കെ. ഹമീദ് ഹാജി, സുബൈര്‍ വെഴുപ്പൂര്‍, പി.കെ. ഷബീര്‍, ഷമ്മാസ്, ഷഫീക്ക് കുട്ടാവ, ശിഹാബ്, എ.കെ. സലീം, നാസര്‍ ബോംബെ, പി.കെ. മുഹമ്മദലി, പി.കെ. ഹസന് ഫാസില്‍, വാഹിദ് അണ്ടോണതുടങ്ങിയവര് പ്രസംഗിച്ചു.