ഓ​ട്ടോ ഡ്രൈ​വ​റെ മ​ർദിച്ച് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി
Monday, November 30, 2020 11:28 PM IST
മു​ക്കം: മു​ക്കം കാ​ര​ശേ​രി​യി​ൽ യു​വാ​വ് ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. മു​ക്കം ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​റും മു​ത്താ​ലം സ്വ​ദേ​ശി​യു​മാ​യ കൊ​ളാ​ക്കു​ന്ന​ത്ത് സ​ത്യ​നാ​ണ് മ​ർ​ദന​ത്തി​നി​ര​യാ​യ​ത്.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കാ​ര​ശേ​രി​യി​ലെ ഹൈ​ലൈ​ഫ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തായി​രു​ന്നു സം​ഭ​വം. മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഓ​ട്ടോ ട്രാ​ക്കി​ൽ നി​ന്നാ​ണ് യു​വാ​വ് സ​ത്യ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ​ത്. കാ​ര​ശേരി ജ​ങ്ഷ​നി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ യു​വാ​വ് വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി​യ യു​വാ​വ് ഡ്രൈ​വ​ർ സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​ത്യ​നെ മ​ർ​ദിച്ച് കീ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 700 രൂ​പ എ​ടു​ത്ത് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്ത് പ​രി​ക്കേ​റ്റ സ​ത്യ​ൻ വാ​ഹ​നം സൈ​ഡാ​ക്കു​മ്പോ​ഴേ​ക്കും പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
മു​ഖ​ത്ത് പ​രി​ക്കേ​റ്റ സ​ത്യ​നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.