സി​നി​മാ​ശാ​ല​ക​ൾ തു​റ​ന്നു: ആ​ര​വ​ത്തോ​ടെ പ്രേ​ക്ഷ​ക​ർ
Thursday, January 14, 2021 12:21 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ തി​യ​റ്റ​റു​ക​ൾ തു​റ​ന്ന​തോ​ടെ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ പ്രേ​ക്ഷ​ക​രു​ടെ വ​ൻ​തി​ര​ക്ക്. നി​കു​തി ഇ​ള​വു​ക​ൾ അ​ട​ക്ക​മു​ള്ള തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​തോ​ടെ പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം തി​യ​റ്റ​ർ ഉ​ട​മ​ക​ൾ​ക്കും ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി. മാ​സ​ങ്ങ​ളാ​യി അ​ട​ച്ച് പൂ​ട്ടി​യ തി​യ​റ്റ​റു​ക​ൾ പൂ​ർ​ണ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് പ്ര​ദ​ർ​ശ​ന​മാ​രം​ഭി​ച്ചി​ച്ച​ത്. ഇ​ള​യ​ദ​ള​പ​തി വി​ജ​യു​ടെ മാ​സ്റ്റ​ർ ആ​യി​രു​ന്നു പ്ര​ദ​ർ​ശ​ന ചി​ത്രം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം.

തി​യ​റ്റ​റു​ക​ളി​ൽ പ​കു​തി സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് പ്രേ​ക്ഷ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ മാ​ത്ര​മാ​ണ് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ രാ​വി​ലെ 9.15 ഓ​ടെ ത​ന്നെ ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക തി​യ​റ്റ​റു​ക​ളി​ലും പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​രു​ന്നു. വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.

പ്രേ​ക്ഷ​ക​രു​ടെ ശ​രീ​ര​താ​പ​നി​ല നോ​ക്കാ​നും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​നു​ള​ള സം​വി​ധാ​ന​വും തി​യ​റ്റ​റു​ക​ൾ​ക്ക് മു​ന്പി​ൽ ഒ​രു​ക്കി​യി​രു​ന്നു.

കൂ​ടു​ത​ൽ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ൽ തു​ട​രു​ന്ന മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ട​മ​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ തി​യേ​റ്റ​റു​ക​ളും തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഉ​ട​മ​ക​ൾ.