ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലാ​ക്കി​യെ​ന്നു വീ​ട്ട​മ്മ
Saturday, January 16, 2021 12:37 AM IST
ക​ൽ​പ്പ​റ്റ: വ​ഴി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ലാ​ക്കി​യെ​ന്നു വീ​ട്ട​മ്മ. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​റോ​ത്തു ഭൂ​മി​യു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ കാ​റി​ൽ ജീ​പ്പി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കോ​റോം വ​ട​ക്കേ​ഓ​ര​ത്ത് ഷി​നോ​ജി​ന്‍റെ ഭാ​ര്യ ജ​സി​യാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഭ​ർ​ത്താ​വും ഏ​ഴു വ​യ​സു​ള്ള മ​ക​ളും ഭ​ർ​തൃ​മാ​താ​വും സ​ഞ്ച​രി​ച്ച ജീ​പ്പി​ൽ ഫോ​ർ​ച്യൂ​ണ്‍ കാ​ർ ഇ​ടി​പ്പി​ക്കു​യും അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റു​ക​യും ചെ​യ്ത കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു ജ​സി പ​റ​ഞ്ഞു.

നാ​ലു പ​തി​റ്റാ​ണ്ടാ​യി ഉ​പ​യോ​ഗ​ത്തി​ലു​ള്ള റോ​ഡ് 13 വ​ർ​ഷം മു​ന്പ് കോ​റോ​ത്ത് ഭൂ​മി വാ​ങ്ങി​യ കോ​ഴി​ക്കോ​ടു സ്വ​ദേ​ശി ത​ട​സ​പ്പെ​ടു​ത്തി. ഭ​ർ​ത്താ​വി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രേ ഷി​നോ​ജ് പോ​ലീ​സി​ൽ ന​ൽ​കി​യെ​ങ്കി​ലും ത​ക്ക​താ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ എ​ട്ടി​നു ഉ​ച്ച​യോ​ടെ ഭ​ർ​ത്താ​വും മ​ക​ളും ഭ​ർ​തൃ​മാ​താ​വും കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജീ​പ്പി​ൽ കാ​ർ ഇ​ടി​പ്പി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്റ്റി​യ​റിം​ഗ്വീ​ൽ ഭ​ർ​ത്താ​വി​ന്‍റെ നെ​ഞ്ചി​ലി​ടി​ച്ചു. ഭ​ർ​തൃ​മാ​താ​വി​ന്‍റെ വ​ല​തു​കാ​ലി​ലെ അ​സ്ഥി പൊ​ട്ടി. ജീ​പ്പി​ൽ ഇ​ടി​ച്ച​ശേ​ഷം കാ​റി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഭ​ർ​ത്താ​വി​നു​നേ​രേ ഇ​ര​ന്പു​വ​ടി വീ​ശി. ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ അ​ടി കൊ​ണ്ടി​ല്ല. മ​ക​ളോ​ടും ഭ​ർ​തൃ​മാ​താ​വി​നോ​ടും കോ​ഴി​ക്കോ​ടു സ്വ​ദേ​ശി അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റു​ക​യു​മു​ണ്ടാ​യി. ഭ​യ​ന്ന മ​ക​ൾ സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. 15 മി​നി​റ്റു ക​ഴി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ത​ള​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ​യും മാ​താ​വി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​വി​ടെ​നി​ന്നു അ​ക​റ്റി. ഓ​ട്ടോ​റി​ക്ഷ​യി​ൽ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ നേ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭ​ർ​ത്താ​വി​നെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നു​ള്ള കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം പി​റ്റേ​ന്നു ശാ​രീ​രി​ക അ​വ​ശ​ത​യ്ക്കി​ടി​യി​ലും ഭ​ർ​തൃ​മാ​താ​വ് സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ മൊ​ഴി പോ​ലീ​സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. മൊ​ഴി​പ്പ​ക​ർ​പ്പ് ല​ഭി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കെ​തി​രെ ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​തി​നു​പി​ന്നീ​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മാ​ണെ​ന്നു വ്യ​ക്ത​മാ​ണ്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ക​ണ്ടു​ഭ​യ​ന്ന മ​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ ഇ​പ്പോ​ഴും പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല. ഭ​ർ​ത്താ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും നീ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ക​ൾ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം വി​വ​രി​ച്ചു ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു പ​രാ​തി ന​ൽ​കു​മെ​ന്നും ജ​സി പ​റ​ഞ്ഞു. മ​ക​ൾ അ​ന്ന മ​രി​യ, ഷി​നോ​ജി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ വ​ട​ക്കേ​ഓ​ര​ത്ത് കു​ര്യ​ൻ, ജ​യ്സ​ണ്‍, ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബി​നോ ബേ​ബി എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.