ജി​ല്ല​യി​ൽ 332 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Sunday, January 17, 2021 12:19 AM IST
ക​ൽ​പ്പ​റ്റ/​മാ​ന​ന്ത​വാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​പ്ര​ധാ​ന​മാ​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. 332 പേ​രാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​വി​ഡ് വാ​ക്സി​ൽ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി.​കെ ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ജി​ല്ലാ​ശു​പ​ത്രി​യി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക, ജി​ല്ലാ ആ​ർ​സി​എ​സ് ഓ​ഫീ​സ​ർ ഡോ. ​ഷി​ജി​ൻ ജോ​ണ്‍ ആ​ളൂ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

കു​ത്തി​വെ​പ്പ് എ​ടു​ത്ത​തു മൂ​ലം ഒ​രു​ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​മോ അ​സ്വ​സ്ഥ​ത​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ.​പി. ദി​നേ​ശ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ 50 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കി. ഇ​തോ​ടെ വ​യ​നാ​ട് കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വെ​പ്പി​ൽ പ​ങ്കാ​ളി​യാ​യി. വാ​ക്സി​ൻ എ​ടു​ത്താ​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്ക് ധ​രി​ക്ക​ൽ, ഇ​ട​യ്ക്കി​ടെ കൈ​ക​ൾ വൃ​ത്തി​യാ​ക്ക​ൽ, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ ക​ർ​ശ​ന​മാ​യി ശ്ര​ദ്ദി​ക്ക​ണ​മെ​ന്നും കോ​വി​ഡ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കെ. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ജി​ല്ലാ ആ​ശു​പ​ത്രി പി​പി യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (വാ​ക്സി​നേ​ഷ​ൻ ചാ​ർ​ജ് ) ഡോ. ​സി. കെ. ​ദി​വ്യ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​കെ. സു​രേ​ഷ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​പി. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.