കൽപ്പറ്റ: നബാർഡിന്റെ സഹായത്തോടെ അടുത്തമാസം സഹകരണ നാട്ടുചന്ത ആരംഭിക്കുന്നതിനു മുന്നോടിയായി എൻഎംഡിസിയുടെ നേതൃത്വത്തിൽ കർഷക-സഹകാരി-ഉപഭോക്തൃ-സംരംഭക സംഗമം നടത്തി.
മുനിസിപ്പൽ ചെയർമാൻ കേയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. എൻഎംഡിസി ചെയർമാൻ പി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
നബാർഡ് ഡിഡിഎം ജിഷ, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജർ ജി. വിനോദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. മമ്മുട്ടി, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ എൻ. അയ്യപ്പൻ, വി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മഹിളാ കോണ്‍ഗ്രസ് നേതൃസംഗമം
കൽപ്പറ്റ: ത്രിതല പഞ്ചായത്തുകളിലേക്കു മത്സരിച്ച വനിതകളെ പങ്കെടുപ്പിച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമം നടത്തി. സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതകളെ അവർ ഹാരം അണിയിച്ചു. ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.
മാർഗരറ്റ് തോമസ്, ഇ.ജെ. പുഷ്പലത, ജി. വിജയമ്മ, ശോഭനകുമാരി, എ.എം. ശാന്തകുമാരി, ഉഷ തന്പി, ഗ്ലാഡിസ് ചെറിയൻ, ബീന ജോസ്, ഷേർലി സെബാസ്റ്റ്യൻ, കെ. മിനി, ലൗലി ഷാജു, ജിനി തോമസ്, ജയ മുരളി, എ. എസ്. വിജയ, ഗിരിജ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.