ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും: സം​ഷാ​ദ് മ​ര​ക്കാ​ർ
Wednesday, January 20, 2021 12:09 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​കം മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളോ​ടൊ​ത്ത് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷം മു​ന്നി​ൽ ക​ണ്ടു​ള​ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കും എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള​ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ​വ​ക​പ്പ്, എ​ൻ​എ​ച്ച്എം മ​റ്റ് വി​വി​ധ വ​കു​പ്പു​ക​ളും ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടു​ക​ൾ ഏ​കോ​പി​പ്പി​ച്ച് മാ​സ്റ്റ​ർ പ്ലാ​നി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കും. നി​ല​വി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​ത് മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​റ​ഞ്ഞു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബീ​ന ജോ​സ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മീ​നാ​ക്ഷി രാ​മ​ൻ, ആ​ർ. വി​ജ​യ​ൻ, എ.​എ​ൻ. സു​ശീ​ല എ​ന്നി​വ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ.​പി. ദി​നേ​ശ്കു​മാ​ർ, ആ​ർ​എം​ഒ ഡോ. ​സ​ക്കീ​ർ എ​ന്നി​വ​ർ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ളും നേ​രി​ൽ ക​ണ്ട് വി​ല​യി​രു​ത്തി.

വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റ്:
തീ​യ​തി നീ​ട്ടി
ക​ൽ​പ്പ​റ്റ: കേ​ര​ള ലേ​ബ​ർ വെ​ൽ​ഫ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് വ​രി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ഗ്രാ​ൻ​ഡി​ന് അ​പേ​ഷി​ക്കേ​ണ്ട തി​യ​തി 30 വ​രെ നീട്ടി.
www.labourwelfarefundboard.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​യ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം, തൊ​ഴി​ലു​ട​മ​യു​ടെ സാ​ക്ഷ്യ​പ​ത്രം, ജാ​തി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സാ​ക്ഷ്യ​പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഫോ​ണ്‍- 0495 2372480.