‌അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ്: വ്യാ​പാ​രി സം​ഘം ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
Friday, January 22, 2021 12:30 AM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​ന്പു നീ​ല​ഗി​രി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ബ​സ് സ​ർ​വീ​സും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് വ്യാ​പാ​രി സം​ഘം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് എ.​ജെ. തോ​മ​സ്, സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ്, കൃ​ഷ്ണ​പ്ര​താ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക​സം​ഘം. ദി​നേ​ന നീ​ല​ഗി​രി​യി​ൽ​നി​ന്നു നി​ര​വ​ധി​യാ​ളു​ക​ൾ മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ജോ​ലി​ക്കും ചി​കി​ത്സ​യ്ക്കും പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​തു മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളെ​യാ​ണ്. അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ളു​ടെ കു​റ​വ് ഇ​വ​രെ​യെ​ല്ലാം പ്ര​യാ​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നു നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.