മെ​ഡി​ക്ക​ൽ കോ​ള​ജ്: ക​ർ​മ സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Friday, January 22, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: എം.​കെ. ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല​യി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്തു വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.
ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ സൂ​പ്പി പ​ള്ളി​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ്, മോ​യി​ൻ ക​ട​വ​ൻ, ജി​ന​ച​ന്ദ്ര​പ്ര​സാ​ദ്, അ​ഡ്വ.​എം.​സി.​എം. ജ​മാ​ൽ, രാ​ജേ​ഷ്, ബി. ​രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള, അ​ഡ്വ.​സാ​ദി​ഖ് നീ​ലി​ക്ക​ണ്ടി, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.