കി​ഴ​ങ്ങുവി​ള​ കൃ​ഷി: വി​ത്തു വി​ത​ര​ണം ന​ട​ത്തി
Saturday, January 23, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് 2020-21 ജ​ന​കീ​യാ​സൂ​ത്ര​ണം സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന കി​ഴ​ങ്ങ് വി​ള​കൃ​ഷി വി​ത്തു വി​ത​ര​ണം ന​ട​ത്തി. ഏ​ഴാം വാ​ർ​ഡ് കു​റ്റി​യോ​ട്ട് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല വി​ത​രോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യ് നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് അംഗവും വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ലൈ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് കൈ​നി​കു​ന്നേ​ൽ, കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. അ​ശ്വ​തി കൃ​ഷ്ണ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി. ​അ​ഷ​റ​ഫ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ന്ത വി​ജ​യ​ൻ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ത​ങ്ക​മ്മ യേ​ശു​ദാ​സ്, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. സാ​വി​ത്രി, പു​ഷ്പ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 6,89,000 രൂ​പ​യു​ടെ കി​ഴ​ങ്ങ് വി​ത്തു​ക​ളാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.